രാഗത്തെക്കാൾ താളത്തിലായിരുന്നു ഞാൻ ആദ്യം ആകൃഷ്ടനായത്. അത് സ്വാഭാവികമാണ് എന്നാണ് തോന്നിയിട്ടുള്ളത്. ഏറ്റവും കൂടുതൽ പൊതുജനപ്രീതി നേടിയ പാട്ടുകളുടെ പട്ടിക നോക്കിയാൽ, അത് ഏതു ഭാഷയിലാണെങ്കിലും, മികച്ച താളക്രമമാവും അതിന്റെയെല്ലാം സവിശേഷത. "എന്നടി രാക്കമ്മ പല്ലാക്ക് നെളിപ്പ്" എന്ന പാട്ട് ആ സിനിമയിൽ തന്നെ ശോക സന്ദർഭത്തിൽ പതിഞ്ഞ താളത്തിൽ വീണ്ടും പാടുന്നുണ്ട്. പക്ഷെ അത് എത്ര പേർക്ക് അറിയാം?" ഫുട്ട് ടാപ്പിംഗ്" (foot tapping) എന്ന് വിശേഷിപ്പിക്കും സായിപ്പ്.
താളത്തിൽ തന്നെയായിരുന്നു എൻ്റെ ആദ്യ പരീക്ഷണവും. അറിയാതെ എപ്പോഴോ പാട്ട് കേൾക്കുന്നതിനിടയിൽ നാരായണൻ നായരുടെ മേശപ്പുറത്ത് അഭ്യാസം തുടങ്ങിയിട്ടുണ്ടാവും. പാട്ടുകൾ കേൾക്കുമ്പോൾ അതിലെ താളവിന്യാസത്തിലായിരുന്നു ശ്രദ്ധ. കേൾക്കുന്ന താളങ്ങൾ അത് പോലെ മേശപ്പുറത്ത് അനുകരിക്കാൻ നോക്കും. അക്കാലത്ത് ഞാൻ ഏറ്റവും കൂടുതൽ പഴി കേട്ടിട്ടുള്ളത് കൊട്ടിനാണ്. എവിടെയും എപ്പോഴും യോജിച്ച ഒരു പ്രതലം കണ്ടാൽ അതിൽ കൊട്ടാൻ തുടങ്ങും. പാത്രങ്ങൾ, മേശപ്പുറം, കസേരകൈയ്യ് എന്ന് മാത്രമല്ല കുളിക്കാൻ കയറുമ്പോൾ ബക്കറ്റിൻറെ പുറത്തും കപ്പിന്റെ പുറത്തും വരെ പരീക്ഷിക്കും. (ബക്കറ്റിൽ ഒരു മുക്കാൽ ഭാഗം വെള്ളം നിറച്ച് കപ്പ് അതിന്റെ മുകളിലെ പ്രതലത്തിൽ കമഴ്ത്തിപ്പിടിച്ച് കൊട്ടി നോക്കുക...) കോയമ്പത്തൂരിലെ സുനിലിന്റെ വീട്ടിലെ കിച്ചൻ ഓർകെസ്ട്രയിലും പുലാപ്പറ്റയിലെ ഭജനയിലും കൊട്ടുകാരൻ ഞാൻ തന്നെ.
ചിറ്റ് ചോറ് എന്ന ഹിന്ദി സിനിമയും അതിലെ യേശുദാസിന്റെ പാട്ടുകളും തരംഗമായിരുന്ന കാലത്തായിരുന്നു ഗായിക ഹേമലതയുടെ ചികിത്സയ്ക്ക് രവീന്ദ്ര ജെയിൻ വൈദ്യശാലിയിൽ വന്നത്. ഫാർമസിയുടെ രജത ജൂബിലി ആഘോഷവും അപ്പോഴായിരുന്നു. രവീന്ദ്ര ജെയിനിന്റെ നേതൃത്വത്തിൽ ഒരു ഗാനമേള ഒരുക്കാൻ തീരുമാനിച്ചു. അതിൻ്റെ പരിശീലനം വൈദ്യശാലയുടെ ഹാളിലായിരുന്നു. അന്ന് കോയമ്പത്തൂരിൽ പേരെടുത്ത് വരുന്ന മല്ലിശ്ശേരി ഓർക്കസ്ട്രയ്ക്കായിരുന്നു വാദ്യങ്ങളുടെ ചുമതല. ആ രണ്ട് ദിവസവും ഞാൻ അവിടെ ചുറ്റിപറ്റി നിന്നു. ട്രിപ്പിൾ കോങ്കോസും ബൊങ്കോസും കൊട്ടി നോക്കി.
അക്കാലത്താണ് ജയകൃഷ്ണൻ മൃദംഗം പഠിക്കാൻ തുടങ്ങിയത്. സുരേഷ് എന്നായിരുന്നു മാഷുടെ പേര് എന്നാണ് ഓർമ്മ. ഒരു ദിവസം ഞാൻ അവൻ്റെ മൃദംഗം എടുത്ത് എൻ്റെ കൈത്തരിപ്പ് തീർക്കുന്ന സമയം അവിടെ മാഷും ഉണ്ടായിരുന്നു. എത്ര കാലമായി പഠിക്കുന്നു എന്ന മാഷുടെ ചോദ്യത്തിന്ന് പഠിക്കുന്നില്ല എന്ന് പറഞ്ഞു. എൻ്റെ വിരൽ ചലനങ്ങളെ അനുമോദിച്ചു എന്നെ പഠിപ്പിക്കാം എന്ന് പറഞ്ഞു. വീട്ടിൽ എത്തുന്നതിന്ന് മുമ്പ് വഴിയിൽ അച്ഛനെ കണ്ടപ്പോൾ ആവേശത്തോടെ ഈ കഥ പറഞ്ഞു, പഠിക്കട്ടെ എന്ന് ചോദിച്ചു: "ഹും.. കൊട്ട് പഠിക്കുന്നു.. ഒരു ചവിട്ട് വെച്ച് തരും.. പോയി പുസ്തകമെടുത്ത് പഠിക്കെടാ.."
ഇതിന്ന് ഒരു തനിയാവർത്തനം ഉണ്ടായി. മൂന്ന് നാല് കൊല്ലങ്ങൾക്ക് മുമ്പ് ജയകൃഷ്ണന്റെ പോണ്ടിച്ചേരിയിലെ വീട്ടിൽ പോയിരുന്നു. മകന്ന് പഠിക്കാൻ വേണ്ടി അവൻ ഒരു മൃദംഗം വാങ്ങി വെച്ചിരുന്നു. അവൻ്റെ നിർബന്ധത്തിൽ അത് എടുത്ത് ഞാൻ കൊട്ടുകയുണ്ടായി.
പഴയ പോലെ വിരലുകൾ വഴങ്ങുന്നില്ല എങ്കിലും ഒരു വിധം ഒപ്പിച്ച്കൂട്ടി എന്ന് പറയാം.
(കഴിഞ്ഞിട്ടില്ല)

"kitchen orchestra". ...thithikkum ninaivalagal..,.saibaba colony and ramanathapuram mystical amalgamation.....
ReplyDeleteThigattum aanandham.....nalla naatkal... thank you sir.....
സംഗീത വഴിയിെലെ യാത്രക്കാരനാണെന്ന് അറിഞ്ഞീല. ആസ്വാദകെെെൻ്റെ കുഴപ്പമാണ്.
ReplyDeleteകുളിമുറിയുടെ വാതിൽ വിടവിടവിൽ നിന്നു സ്ഥിരമായി അരിച്ചു പുറത്തു കടന്ന വാതാപി..... യുടെ ആരാധകനായിരുന്നു ഞാൻ.
സംഗീത വഴിയിെലെ യാത്രക്കാരനാണെന്ന് അറിഞ്ഞീല. ആസ്വാദകെെെൻ്റെ കുഴപ്പമാണ്.
ReplyDeleteകുളിമുറിയുടെ വാതിൽ വിടവിടവിൽ നിന്നു സ്ഥിരമായി അരിച്ചു പുറത്തു കടന്ന വാതാപി..... യുടെ ആരാധകനായിരുന്നു ഞാൻ.
സംഗീത വഴിയിെലെ യാത്രക്കാരനാണെന്ന് അറിഞ്ഞീല. ആസ്വാദകെെെൻ്റെ കുഴപ്പമാണ്.
ReplyDeleteകുളിമുറിയുടെ വാതിൽ വിടവിടവിൽ നിന്നു സ്ഥിരമായി അരിച്ചു പുറത്തു കടന്ന വാതാപി..... യുടെ ആരാധകനായിരുന്നു ഞാൻ.
ഒരു ഉമയാൾപുരം ആകുമായിരുന്നു. വാസനകൾക്കനുസരികയുള്ള ജീവിതം എല്ലാവർക്കും കിട്ടില്ല.
ReplyDeleteഒരു ഉമയാൾപുരം ആകുമായിരുന്നു. വാസനകൾക്കനുസരികയുള്ള ജീവിതം എല്ലാവർക്കും കിട്ടില്ല.
ReplyDeleteനന്നായിട്ടുണ്ട്
ReplyDelete